മഴ പെയ്യും നേരം മനധാരിലൊരാളിൻ
നറു പുഞ്ചിരി മുത്തുകളുതിരുന്നു
കവിളുകളിൽ നാണം, തരിവളയുടെ നാദം
കരളാകെ താളം കൊട്ടുന്നു.
പുതുമഴ തൻ ഗാനം കേൾക്കാൻ
തേൻ കിനിയും അധരവുമായെൻ
അരികത്തവൾ ചേർന്നിരുന്നെങ്കിൽ
കുളിരുന്നൊരു കാറ്റിൻ കയ്യിൽ
ഇഴ തെറ്റിയ ഈറൻ മുടിയെൻ
മുഖമാകെ തഴുകിയിരുന്നെങ്കിൽ
ഇരുകൈകളും ഇഴചേർത്തുനാം ചെറു
സൊറകൾ പറഞ്ഞെങ്കിൽ
ചിരിതൂകുമാ മൊഴി കേട്ടു ഞാൻ
നിന്നിലലിഞ്ഞെങ്കിൽ
പ്രണയം നിറയും മിഴികൾ തമ്മിൽ
കൊരുത്തിരുന്നെങ്കിൽ
മധുരം പകരും അധരം തമ്മിൽ
പുണർന്നിരുന്നെങ്കിൽ
ഈ മഴയിൽ പതിയെ പതിയെ നമ്മൾ
നനഞ്ഞിരുന്നെങ്കിൽ
മഴനീരുപോൽ ഇരുഹൃദയങ്ങളും ഉരുകിയൊലിച്ചെങ്കിൽ
മഴ പെയ്യും നേരം മനധാരിലൊരാളിൻ
നറു പുഞ്ചിരി മുത്തുകളുതിരുന്നു.
No comments:
Post a Comment